മണീടിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി
പിറവം : മണീട് പഞ്ചായത്തിൽ പാമ്പ്ര കവലയിലും, ചീരക്കാട്ടു പാറയിലും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ്കൾ അനൂപ് ജേക്കബ് എം.എൽ.എ. സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു.പാമ്പ്ര കവലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എസ് ജോബ്, അനീഷ് സി ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ശോഭ ഏലിയാസ്, എ കെ സോജൻ, സഹകരണ ബാങ്ക് ഡയറക്ടർ മാരായ സി ജി മത്തായി, ജോർജ് പി ജോൺ, സി പി വർഗീസ്, ബൈജു പി എബ്രഹാം, സുരേഷ് പി കെ, തോമസ് കെ വൈ, ലാൽസൺ തോമസ്, ബേബി കെ പൗലോസ്, ജിനേഷ് തോമസ്,മാത്യൂസ് എം സി, കെ എം തോമസ്, പ്രസാദ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : മണീട് പഞ്ചായത്തിൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.