Back To Top

June 20, 2024

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ദിന ആഘോഷങ്ങൾ നടന്നു

കൂത്താട്ടുകുളം : വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ദിന ആഘോഷങ്ങൾ നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. സ്കൂൾ മാനേജരും വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി വികാരിയുമായ ഫാ.ജോൺ പുതിയമറ്റത്തിൽ അധ്യക്ഷത വഹിച്ചു. പാലാ കോപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗോരേതി, വാർഡ് കൗൺസിലർ ജിജോ ടി ബേബി, പിടിഎ പ്രസിഡന്റ് ജോഷി ജോസഫ്, സ്റ്റാഫ് പ്രതിനിധി പ്രസീദ പോൾ, വിദ്യാർത്ഥി പ്രതിനിധി മഹാലക്ഷ്മി സജീവ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ മരിയ സെബാസ്റ്റ്യൻ എസ്എബിഎസ് സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ജയറാണി ജോസഫ് നന്ദിയും പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 35 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

 

ഫോട്ടോ : വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിക്കുന്നു.

Prev Post

മുളക്കുളം വടക്കേക്കര വെള്ളാതടത്തിൽ വി. പി. മത്തായി (88) നിര്യാതനായി

Next Post

മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

post-bars