Back To Top

December 8, 2023

മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത്‌ലറ്റിക് കോച്ചും പാലാ അൽഫോൻസാ കോളേജ് കായികവിഭാഗം മുൻ മേധാവിയുമായ കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത്‌ലറ്റിക് കോച്ചും പാലാ അൽഫോൻസാ കോളേജ് കായികവിഭാഗം മുൻ മേധാവിയുമായ കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് സി എം ഐയും പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎംഐയും ചേർന്ന് ദീപശിഖ തെളിച്ച് കായിക മേളയ്ക്ക് തുടക്കം കുറിച്ചു. വിശിഷ്ട അതിഥി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കായിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

 

സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ സിഎംഐ, ഹെഡ്മിസ്ട്രസ് ബി.രാജിമോൾ, കായിക അധ്യാപകരായ ഇ.എസ്.അനിൽകുമാർ, എലിസബത്ത് മാത്യു, ആൽബിൻ റോയ്, ഷെറിൻ ബിജു, സ്കൂൾ ലീഡേഴ്സ് എന്നിവർ പങ്കെടുത്തു. 45 ഇനങ്ങളിലായി

350 ഓളം കായികതാരങ്ങൾ പങ്കെടുത്തു.

 

 

ഫോട്ടോ : കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ കായികമേള ഡോ.തങ്കച്ചൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു. ബി.രാജിമോൾ, ഫാ.അലക്സ് മുരിങ്ങയിൽ സി.എംഐ, ഫാ.മാത്യു കരീത്തറ സിഎംഐ, ഫാ.ജോസ് പാറേക്കാട്ട് സിഎംഐ, ആൽബി അനിൽ, കരോലിൻ തെരേസ സുനിൽ, ഇ.എസ്.അനിൽകുമാർ എന്നിവർ സമീപം.

Prev Post

ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും നവകേരള സദസ്സിന് പുറകെ – കേരളത്തിൽ ഭരണ സ്തംഭനാവസ്ഥ.…

Next Post

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

post-bars