മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം
പിറവം : പിറവം മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ജൂൺ 15 ശനിയാഴ്ച രാവിലെ 9 .30 മുതൽ പിറവം വ്യാപാര ഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്‌ഘാടനം ചെയ്യും .പ്രസിഡണ്ട് സി.എസ്. ബാബു അധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ലാ, മേഖല ഭാരവാഹികൾ സംബന്ധിക്കും. പൊതു യോഗം പ്രമാണിച്ചു അന്നേ
ദിവസം രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കും
.