Back To Top

May 5, 2024

മലേക്കുരിശ് ദയറായിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

കോലഞ്ചേരി: മലേക്കുരിശ് ദയറായിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. ദയറാധിപൻ കുര്യാക്കോസ് മോർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടിയേറ്റി. ഇന്ന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30 ന് കുർബ്ബാനയും, കബറിങ്കൽ ധൂപ പ്രാർത്ഥന, വൈകീട്ട് 6 ന് സന്ധ്യാ പ്രാർത്ഥനയും, 7 ന് പ്രദക്ഷിണവും, തുടർന്ന് 7.45 മുതൽ 8.30 വരെ നേർച്ച സദ്യയും നടക്കും. നാളെ രാവിലെ 7.30 ന് ദയറാധിപൻ്റെ മുഖ്യ കാർമ്മീകത്വത്തിൽ കുർബ്ബാനയും, തുടർന്ന് പ്രദക്ഷിണം, നേർച്ച എന്നിവയും നടക്കും.

 

….. ഫോട്ടോ …..

 

മലേക്കുരിശ് ദയറായിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് തുടക്കം കുറിച്ച് കുര്യാക്കോസ് മോർ ദീയൊസ്കോറോസ് മെത്രാപ്പൊലീത്ത കൊടി ഉയർത്തുന്നു.)

Prev Post

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കി തിരുവിതാംകൂര്‍…

Next Post

എംസി റോഡിൽ വടക്കൻ പാലക്കുഴയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ…

post-bars