പിറവം ആചാര്യക്കാവിൽ മീനഭരണി മഹോത്സവം
പിറവം: പിറവം ആചാര്യക്കാവ് ഭഗവതീ ക്ഷേത്രത്തിലെ മീനഭരണി
ഉത്സവം 28-ന് തുടങ്ങും. അഞ്ചുദിവസത്തെ ആഘോഷങ്ങൾ മീന ഭരണിയായ ഏപ്രിൽ ഒന്നിന് സമാപിക്കും. വിശ്വകർമ സഭയിലെ പ്രത്യേക വിഭാഗത്തിൻ്റെ അധീനതയിലുള്ള ക്ഷേത്രം അഞ്ച് തലമുറകളോളമായി നാട്ടിലെ പ്രധാന ആരാധനാകേന്ദ്രമാണ്
. ഉത്സവദിവസങ്ങളിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 7-ന് താലപ്പൊലി 8-ന് ദീപാരാധന, 8.30-ന് പ്രസാദഊട്ട് എന്നിവയുണ്ട്. 28-ന് രാത്രി ഭക്തിരാഗമാലിക 29-ന് രാത്രി കൈകൊട്ടിക്കളി, ഭക്തിഗാനമേള എന്നിവ നടക്കും. 30-ന് രാത്രി തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും . 31-ന് രാത്രി കൊച്ചിൻ കാർണിവലിന്റെ ഗാനമേള & മിമിക്സ് നടക്കും.മീനഭരണിയായ ഏപ്രിൽ ഒന്നിന് രാവിലെ 8-ന് പാലച്ചുവട് തേക്കുംമൂട്ടിപ്പടി തിരുമാനാംകുന്ന് ദേവീക്ഷേത്രത്തിൽ നിന്നുള്ള
കുംഭകുടം ഘോഷയാത്രയ്ക്ക് തെയ്യം, കരകാട്ടം, അമ്മൻകുടം, ചെണ്ടമേളം, പുഷ്പതാലം എന്നിവ അകമ്പടിയാകും. 11.45-ന് കുംഭകുടം അഭിഷേകം, 12-ന് ഉച്ചപ്പൂജ, ചെണ്ടമേളം, തുടർന്ന് മഹാപ്രസാദ ഊട്ട്, വൈകീട്ട് താലപ്പൊലി തുടങ്ങിയവയുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ വി.കെ. ചന്ദ്രൻ, എ.സി. ബാലചന്ദ്രൻ, രാജീവ് പി.ആർ., എ.എൻ.സാന്തിഷ് എന്നിവർ അറിയിച്ചു.