അംങ്കണവാടിയിലെ കുട്ടികൾക്ക് മാട്രസ് വിതരണം ചെയ്തു,
പിറവം : മണീട് ഗ്രാമപഞ്ചായത്തിലെ 17 അംങ്കണവാടിയിലെ കുട്ടികൾക്ക് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മാട്രസ് വിതരണം ചെയ്തു, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ൽകി . കുട്ടികളുടെ ഭാരവും, ഉയരവും നോക്കാനുള്ള മിഷ്യനും ഒപ്പം
നൽകി. മണീട് ചീരക്കാട്ടുപാറ അംങ്കണവാടിയിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: അനൂപ് ജേക്കബ്എം.എൽ.എ. വിതരണ ഉദ്ഘാടനം നടത്തി വാർഡ് മെമ്പർ മിനു മോൻസി മറ്റ് ജനപ്രതിനിധികളായ പി.കെ. പ്രദീപ്, ജ്യോതി രാജീവ് ജോബ് പി.എസ, അനീഷ് സി.ടി., മിനി തങ്കപ്പൻ, വി.ജെ. ജോസഫ്, എ.കെ. സോജൻ ,ബിനി ശിവദാസ്, ഐ.സി.ഡി.എസ്, അംഗനവാടി ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : മണീട് പഞ്ചായത്തിലെ അംങ്കണവാടിയിലെ കുട്ടികൾക്ക് മാട്രസ് വിതരണം അഡ്വ. അനൂപ് ജാക്കോപ്പ് എം.എൽ.എ. നിർവഹിക്കുന്നു.