Back To Top

May 31, 2024

മിനി ബസും ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്.                                      

 

പിറവം : മണീടിൽ മിനി ബസും ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്. മണീട് നിന്നും വെട്ടിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ബസും, ഫ്ലവേഴ്സ് ചാനലിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന ട്രാവലറും മണീട് സ്‌കൂളിന് സമീപമാണ് കൂട്ടിയിടിച്ചത്. മുമ്പിൽ പോയ പിക്കപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ട്രാവലർ വെട്ടിച്ച് മാറ്റിയതാണ് അപകടകാരണം. വാഹനത്തിന് ഉള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർക്ക് പുറത്തെടുക്കുവാനായില്ല. തുടർന്ന് മുളന്തുരുത്തിയിൽ നിന്നും എത്തിയ അഗ്നിശമ സേന കുടുങ്ങിപോയ ഡ്രൈവറെ അപകടം നടന്ന് അരമണിക്കൂറിന് ശേഷം പുറത്തെടുത്തത്. അപകടത്തിൽപെട്ട ഇരുവാഹനങ്ങളിലെയും യാത്രക്കാരെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Prev Post

കോട്ടയം ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് വിജയം – പിറവംകാരുടെ ചർച്ച പോത്തിറച്ചിക്കറിയും ,പിടിയും.…

Next Post

അധ്യാപക ഒഴിവ്

post-bars