മാലിന്യമുക്ത പഞ്ചായത്തായി മണിടിനെ പ്രഖ്യാപിച്ചു
പിറവം : എറണാകുളം ജില്ലയിലെ ആദ്യത്തെ മാലിന്യ മുക്ത പഞ്ചായത്തായി മണീട് ഗ്രാമ പഞ്ചായത്തിനെ തദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ എ എസ് പ്രഖ്യപിച്ചു. തുടർച്ചയായി നടപ്പിലാക്കിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് മണീടിനെ ഈ സ്ഥിതിയിലെ എത്തിച്ചതെന്നും , തുടർന്നും കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മണീടിനെ മനോഹര ഗ്രാമമാക്കി നിലനിർത്തണമെന്നും അനുപമ ഐ.എ.എസ്. ഓർമ്മിപ്പിച്ചു .മാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്തിലെ 44 64 വിടുകളിലും 261 സ്ഥാപനങ്ങളിലും 36 പൊതു സ്ഥാപനങ്ങളിലും ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും , തരിശ് കൃഷി വ്യാപനം നടത്തി 270 ഹെക്ടർ നെൽവയലുകളും രൂപാന്തര പ്പെടുത്താതെ സംരക്ഷിക്കുന്നതോടൊപ്പം 120 ഹെക്ടറിൽ ഈ വർഷം നെൽകൃഷിയിറക്കി കൃഷി വ്യാപിപ്പിച്ചു, പഞ്ചായത്തിലെ ഈ പ്രവർത്തനങ്ങൾക്ക് സഹായിച്ച സ്ഥാപനങ്ങളെ യോഗത്തിൽ
അനുമോദിക്കുകയും, ഹരിത സ്റ്റിക്കർ സമർപ്പണവും ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് ഐ.എ.എസ്. നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗിസ് അദ്ധ്യക്ഷതവഹിച്ചു .പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ കെ.ജെ ജോയി .
ജന പ്രതിനിധികളായ എൽദോ ടോം പോൾ ,മോളി തോമസ്സ് പി.കെ. പ്രദിപ് ജ്യോതി രാജിവ് ‘ ഹരിത മിഷൻ, ശുചിത്വ മിഷൻ , കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ ,സി.ഡി.എസ്. ഭാരവാഹികൾ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. അനിമോൾ നന്ദി
രേഖപ്പെടുത്തി.
ചിത്രം : ജില്ലയിലെ ആദ്യത്തെ മാലിന്യ മുക്ത പഞ്ചായത്തായി മണീടിനെ പ്രഖ്യാപിക്കുന്ന യോഗം തദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു.