മണീട് പുരസ്ക്കാര നിറവിൽ – ആർദ്ര കേരള പുരസ്കാരം മണീട് കുടംബാരോഗ്യ കേന്ദ്രത്തിന് – സംസ്ഥാനത്ത് ഒന്നാമത്.
പിറവം : ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം സംസ്ഥാന തലത്തിൽ മണീട് ഗ്രാമ പഞ്ചായത്തിലെ മണീട് കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി. ശുചിത്വം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായി ചേർന്നു നടത്തിയ ഇടപെടൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം ലഭിച്ചത്.
10 ലക്ഷം രൂപയും മെമന്റോയും ലഭിക്കും. കഴിഞ്ഞവർഷം ആര്‍ദ്ര കേരളം പുരസ്കാരം ജില്ലയില്‍ ഒന്നാം സ്ഥാനം മണീടിനായിരുന്നു. 2016 -17- ൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ മണീട്, 2017- 18-ൽ ഒന്നാം സ്ഥാനത്തെത്തി. 2020 – 21 – ലും മണീടിനായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം. 2018- 19 വർഷം ആരോഗ്യവകുപ്പിന്റെ കായകല്പ അവാർഡ് മണീടിനായിരുന്നുആരോഗ്യ മേഖല രംഗത്ത് മണീടിനെ ഒന്നാമതാക്കാൻ അക്ഷീണം പ്രയത്നിച്ച ഡോ:വിപിൻ മോഹനനും ടീം അംഗങ്ങളും ഒപ്പം പഞ്ചായത്ത് ഭരണ സമിതിയും ഒറ്റക്കെട്ടായി കൈകോർക്കുകയും കൂടാതെ മണീട്ടിലെ ജനങ്ങളുടെ സഹായ സഹകരണങ്ങൾ കൂടി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് പറഞ്ഞു .
അതോടൊപ്പാം ആയൂർവ്വേദം, ഹോമിയോ ആശുപത്രികളും പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നു
ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ രോഗങ്ങൾ ഇല്ലാതാക്കുവാൻ ഓപ്പൺ ജിനേഷ്യവും പഞ്ചായത്തിൽ ആരംഭിച്ചു.വനിതകൾക്കായുള്ള ഷീ ജിം ഉത്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്നു. ആരോഗ്യ മേഖലയിൽ മാത്രം പദ്ധതി പണം 5474984 രൂപയും ശൂചിത്വ പരിപാലനത്തിൽ 12 ലക്ഷം രൂപയും ചെലവഴിക്കപ്പെട്ടു.
പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ, ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ, പാലിയേറ്റിവ് പ്രവർത്തനം’ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ ‘ ഓപ്പൺ ജിംനേഷ്യങ്ങൾ’ എല്ലാ വാർഡുകളിലും യോഗ ക്ലബ്ബുകളുടെ പ്രവർത്തനം പരിശീലനം, സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം. തുടങ്ങിയവ ഇവിടുത്തേ പ്രത്യേകതകളാണ് ഈ രംഗത്തേ മികവാണ് 98.6 % പോയിൻ്റോടെ എൻക്വാസ് മണിട് ഫാമിലി ഹെൽത്ത് സെന്ററിന് ലഭ്യമായത്’ ലാബ് ഉപകരണങ്ങൾ മറ്റ് സാധന സാമഗ്രികൾ എല്ലാം വിദേശമലയാളി സംഘടനകളും അഭ്യുദയകാംക്ഷികളും സ്ഥാപനത്തിന് ലഭ്യമാക്കി.’ആയുർവ്വേദ രംഗത്ത് പഞ്ചകർമ്മ ചികിൽസ ജില്ലയിൽ ആദ്യമായി ഒരു ഡിസ്പൻസറിയിൽ ആരംഭിച്ചത് മണിടിലാണ് സുതിക നവജാത ശിശു പരിചര്യ. ആയുർവ്വേദ പാലിയേറ്റിവ് യോഗ ഇവയെല്ലാം മണിടിൻ്റെ പ്രത്യേകത ആയി മാറിയപ്പോൾ രോഗികളുടെ ജനങ്ങളുടെ സഹായ കേന്ദ്രമായി ഇവിടം മാറി .നെച്ചൂർ മെയിൻ സെൻ്ററും
മണിട് സബ് സെൻ്ററുമായി പ്രവർത്തിക്കുന്ന ഹോമിയൊ പ്പതിക് ചികൽസയും മുന്നേറ്റത്തിലാണ്. മൂന്ന് വിഭാഗങ്ങളുടേയും യോജിച്ച പ്രവർത്തനത്തിലൂടെ നേതൃപരമായ പങ്ക് ഗ്രാമ പഞ്ചായത്തും വഹിക്കുക വഴി മണീടിന്റെ ആരോഗ്യ രംഗം കേരളത്തിന് മാതൃകയായി മാറി.