മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം
പിറവം : ലഹരി രഹിത മാതൃകയിടം പദ്ധതിയുടെ ഭാഗമായി വിമുക്തി കൗൺസിലിംഗ് സെന്ററിന്റെയും ,മണീട് ഫുട് ബോൾ കൊച്ചിഗ് പരിപാടിയുടെയും ഉദ്‌ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മണീട് അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ.പി.എസ് നിർവഹിക്കും. മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിക്കും.