മണീടിൽ എൻ.പി. പൗലോസ് അനുസ്മരണം നടത്തി
പിറവം : കോൺഗ്രസ് നേതാവും യുഡിഎ ഫ് പിറവം നിയോജക മണ്ഡലം ചെയർമാനുമായിരുന്ന എൻ.പി. പൗലോസിന് ആദരവ് അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നാലാമത് ചരമ വാർഷിക ദിനത്തിൽ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം ബെന്നി ബെഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എസ്.ജോബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.പി.സി.സി വൈസ്. പ്രസിഡന്റ് വി. ജെ പൗലോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം എൽ എ മാരായ കെ ബാബു, അനൂപ് ജേക്കബ്, എ ഐ സി സി അംഗം ജെയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ഐ കെ രാജു, ബ്ലോക്ക് പ്രസിഡന്റ് പി സി ജോസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ് ,ഡിസിസി സെക്രട്ടറി മാരായ റീസ് പുത്തൻവീട്ടിൽ, കെ ആർ.പ്രദീപ് കുമാർ , ട്രഷറർ കെ കെ സോമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പോൾ വർഗീസ്, തോമസ് തടത്തിൽ , മറിയാമ്മ ബെന്നി ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ, മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ , മണ്ഡലം പ്രസിഡന്റുമാർ, സഹകരണ സംഘം ഭാരവാഹികൾ തുടങ്ങി നിരവധി നേതാക്കൾ സംബന്ധിച്ചു.
സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.