മണീട് വെട്ടിക്കൽ – വെട്ടിത്തറ -മുടക്കോട്ടിച്ചിറ മുടക്കികാവ് റോഡ് നവീകരണത്തിന് തുടക്കമായി
പിറവം : മണീട് വെട്ടിക്കൽ – വെട്ടിത്തറ -മുടക്കോട്ടിച്ചിറ സെൻ്റ് തോമസ് ചർച്ച് – മുടക്കികാവ് റോഡ് ആധുനിക രീധിയിൽ നവീകരണത്തിന് തുടക്കമായി. പി.എം.ജി.എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12.268 കിലോമീറ്റർ റോഡ് നവീകരിക്കാൻ 10.27 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവ്വഹിച്ചു. അനൂപ് ജേക്കബ് എം എൽ എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ്, പി ബി രതീഷ്
മോളി തോമസ്, പി കെ. പ്രദീപ് ,ജ്യോതി രാജീവ് ,മീനു മോൻസി , ബിജു സൈമൺ കെ പി ഭാസ്‌കരൻ, പി എസ് ജോബ്, എ. ഡി ഗോപി, ബിജു ഷാരോൺ, എഞ്ചിനിയർ കെ ടി സാജൻ തുടങ്ങിയവർ സംബന്ധിച്ചു.