മണീട് ക്ഷീരസംഘം ഒമ്പതാം വർഷവും മുൻപന്തിയിൽ
പിറവം: ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരം മണീട് ക്ഷീരസംഘം തുടർച്ചയായി ഒമ്പതാം വർഷവും നിലനിർത്തി. ദിനംപ്രതി മൂവായിരം ലിറ്ററോളം പാൽ സംഭരിക്കുന്ന സംഘം മിൽമ നിശ്ചയിച്ച വിലയേക്കാൾ രണ്ടു രൂപവരെ ലിറ്ററിന് അധികമായി കർഷകർക്ക് നൽകുന്നുണ്ട്. കർഷകരുടെ സമീപത്തെത്തി പാൽ സംഭരിക്കുകയും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തും സംഘം മാതൃകയായിരിക്കുകയാണ്.