Back To Top

May 14, 2025

പൈപ്പ് ലൈൻ പുന:സ്ഥാപിക്കാൻ കിഫ്ബി മുഖേന 1.88 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.         

 

 

പിറവം : മൂവാറ്റുപുഴ സർക്കിളിന്റെ കീഴിൽ കൊമ്പനാമല ടാങ്കിലേക്കും പിറവം മുൻസിപ്പാലിറ്റിയിലെ പാലച്ചുവട്, മുളക്കുളം, നാമക്കുഴി ഭാഗങ്ങളിലേക്കും ടൗണിന്റെ മറ്റു ഭാഗങ്ങളിലേക്കും കുടിവെള്ളം സുഗമമായി എത്തിക്കുന്നതിനായി പൈപ്പ് ലൈൻ പുന:സ്ഥാപിക്കുന്നതിനായി കിഫ്ബി മുഖേന 1.88 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അനൂപ് എം.എൽ.എ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി എം.എൽ.എ ഫണ്ടിൽ കിഫ്ബിയില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പിറവം പുഴയുടെ അടിത്തട്ടിൽ കൂടിയുള്ള പൈപ്പ് ലൈൻ മാറ്റി പാഴൂർ സമ്പിലേക്ക് കുടിവെള്ളം എത്തിച്ചതിലൂടെ എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം സുഗമമാക്കാൻ എത്തിക്കാന്‍ കഴിഞ്ഞു. പ്രസ്തുത പദ്ധതിയുടെ ചേർന്നാണ് 2021-ൽ 1.88 കോടി രൂപയുടെ ടെൻഡർ ചെയ്തതെങ്കിലും ടെണ്ടര്‍ ആരും ഏറ്റെടുത്തില്ല. ടെണ്ടര്‍ ഏറ്റെടുക്കാത്തതിനാൽ പദ്ധതി നീണ്ടു പോകുകയായിരുന്നു. എം.എൽ.എ-യുടെ അധ്യക്ഷതയിൽ ചേർന്ന വാട്ടര്‍ അതോറിറ്റിയുടെ അവലോകന യോഗങ്ങളിൽ ഈ വിഷയം നിരന്തരമായി അവതരിപ്പിച്ചും ഗവൺമെന്റിലേക്ക് ആവശ്യപ്പെട്ടതനുസരിച്ചുമാണ് നിലവിൽ റീ-ടെൻഡർ ചെയ്യാൻ തീരുമാനിച്ചത്. പദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തി പുനക്രമീകരണം നടത്തിയാണ് നിലവിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ പറഞ്ഞു.

 

Prev Post

നിര്യാതനായി

Next Post

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ എല്ലാ…

post-bars