മഹിളാ കോൺഗ്രസ്സ് രാത്രി നടത്തം സധൈര്യം പരിപാടി സംഘടിപ്പിച്ചു.
പിറവം : കേരള പ്രദേശ് മഹിള കോൺഗ്രസ് പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്ത്രീധന സമ്പ്രദായത്തിനെതിരെ സ്ത്രീകളുടെ രാത്രി നടത്തം സധൈര്യം പരിപാടി സംഘടിപ്പിച്ചു. പിറവം ഇന്ദിര ഭവനിൽ നിന്നും ആരംഭിച്ച് പിറവം ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഷീല ബാബു അദ്ധ്യക്ഷത വഹിച്ചു മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജയ സോമൽ ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ , മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ലീല കര്യാക്കോസ്, വൽസല വറുഗീസ് ,അനിത സജി മറ്റു ഭാരവാഹികളായ സുജിത സദൻ, ദീപ ഇ.കെ., ജിനി ജി ജോയി സിൻസി പൗലോസ് ഫിലോമിന തമ്പി ഗ്രേസ് മേരി ഷേർലി ജോയി തുടങ്ങിയവർ പങ്കെടുത്തു.