മണീടിൽ എൽ.പി. സ്‌കൂളുകൾ സ്‌മാർട്ടായി
പിറവം : മണിട് പഞ്ചായത്തിലെ മണിട്, നെച്ചൂർ , ഏഴയ്ക്കരനാട് ,’ആസാദ്’ സ്രാപ്പിള്ളി സ്കൂളുകൾ സ്മാർട്ടായി മാറി. മികച്ച ക്ലാസ്സ്മുറികൾ. കോമ്പവുണ്ട് വാളുകൾ ‘ പ്രവേശന കവാടങ്ങൾ. ടൈൽ വിരിച്ച മുറ്റങ്ങൾ’ കമ്പ്യൂട്ടറുകൾ, മറ്റ് പoനോപധികൾ’ എല്ലാം മെച്ചപ്പെട്ട നിലയിൽ ഒരുക്കി.
ഒപ്പം യു.കെ.ജി. ക്ലാസ്സുകളിലേക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുടക്കി കസേരയും ,മേശയും ഒരുക്കി എല്ലാ സ്കൂളുകളും നവാഗതകരെ വരവേൽക്കുവാൻ ഒരുങ്ങി. പഞ്ചായത്തിലെ 17 അംഗൻവാടികൾക്കും ഈ സൗകര്യം നേരത്തേ ഏർപ്പെടുത്തിയിരുന്നു . പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അനിഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് ക്ലാസ് റും പദ്ധതിയുടെ ഉപകരണങ്ങൾ കൈമാറി
പി.എസ് ജോബ് , മിനി തങ്കപ്പൻവി.ജെ. ജോസഫ്. പ്രമോദ് പി.,എ.കെ. സോജൻ, രെഞ്ചി സുരേഷ്, മിനു മോൻസി . നിർവ്വഹണ ഉദ്യോഗസ്ഥൻ , പി.ടി.എ. ഭാരവാഹികൾ പങ്കെടുത്തു.
ചിത്രം : മണീടിൽ സ്മാർട്ടായ എൽ.പി. സ്‌കൂളുകൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് ക്ലാസ് റും പദ്ധതിയുടെ ഉപകരണങ്ങൾ കൈമാറുന്നു.