ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം
പിറവം : സി.പി.ഐ. പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി മാർച്ച് 21,22 തീയതികളിൽ നടക്കുന്ന സിപിഐ പിറവം ലോക്കൽ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം പിറവത്ത് കെ. മുരളി സ്മാരക മന്ദിരത്തിൽ ചേർന്നു.മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി അനന്ദു വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ. എൻ സുഗതൻ, കെ. എൻ ഗോപി, മണ്ഡലം അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, സി എൻ സദാമണി,കെ. സി തങ്കച്ചൻ,ഡോ. സഞ്ജിനി പ്രതീഷ്, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ അഡ്വ. കെ. എൻ സുഗതൻ, അഡ്വ. ജിൻസൺ വി പോൾ, അഡ്വ. ജൂലി സാബു ( രക്ഷാധികാരികൾ ), സി. എൻ സദാമണി ( ചെയർമാൻ ), അഡ്വ. പി വൈ ജോണി, രാജി പോൾ (വൈ. ചെയർമാന്മാർ), അഡ്വ. ബിമൽ ചന്ദ്രൻ ( കൺവീനർ ),ഡോ. സഞ്ജിനി പ്രതീഷ്( ജോ. കൺവീനർ ), അനന്ദു വേണുഗോപാൽ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം : സിപിഐ പിറവം ലോക്കൽ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്യുന്നു.