നോമ്പുകാല ധ്യാനം നടത്തി
പിറവം: മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം എൽഡേഴ്സ് ഫോറം പിറവം മേഖലയുടെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം നടത്തി.
പിറവം വലിയ പള്ളിയിൽ നടന്ന ധ്യാനത്തിൻ്റെ ഉദ്ഘാടനം ഫാ. ജോൺ വി. ജോൺ നിർവഹിച്ചു. ഫോറം മേഖലാ പ്രസിഡൻ്റ് ഫാ. ചെറിയാൻ പാലക്കാട്ടുമാലിൽ അധ്യക്ഷത വഹിച്ചു.
വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, യൂണിറ്റ് പ്രസിഡൻ്റ് ഫാ. മാത്യൂസ് വാതക്കാട്ടേൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറയിൽ, ഫാ. ഏലിയാസ് ചെറുകാട്ട്, എ.ജെ. ഏലിയാസ് എന്നിവർ പ്രസംഗിച്ചു
.