എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ റോഡ് ഷോ പിറവത്ത്
പിറവം : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ റോഡ് ഷോ പിറവത്ത് നടത്തി. സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും രണ്ടില ചിഹ്നവും പതിച്ച പ്ലക്കാർഡുകളുമേന്തിയാണ് പിറവം ചാഴികാടനെ വരവേറ്റത്.
ഐ ബി കവലയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം നാട്ടുകാരും പങ്കാളികളായി.നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഷാൾ അണിയിച്ചും മാലയിട്ടും സ്ഥാനാർത്ഥിയെ വരവേറ്റു. മുൻ എം.എൽ.എ. എം. ജെ ജേക്കബ് ,പി ബി രതീഷ്, കെ എൻ ഗോപി , സിന്ധു മോൾ ജേക്കബ്, കെ പി സലിം ,സി കെ പ്രകാശ്, സോമൻ വല്ലയിൽ, ടോമി കെ തോമസ്, സോജൻ ജോർജ്, അജേഷ് മനോഹർ, സാജു ചേന്നാട്ട്, ബിമൽ ചന്ദ്രൻ ,രാജു തെക്കൻ, കെ സി തങ്കച്ചൻ, സുരേഷ് ചന്തേലിൽ,നഗരസഭ അധ്യക്ഷ ജൂലി സാബു തുടങ്ങിയവർ പങ്കെടുത്തു.