എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായി അംഗൻവാടി അധ്യാപകരും രംഗത്തിറങ്ങും .
പിറവം : എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ വിജയത്തിനായി രംഗത്തിറങ്ങാൻ അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) പിറവം നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കൂത്താട്ടുകുളം ഏരിയ രക്ഷാധികാരി സി കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ദസ്കമന പാമ്പാക്കുട അധ്യക്ഷയായി.ഏരിയ സെക്രട്ടറി കെ എസ് രഞ്ജിനി, ബ്ലെസി ബേബി എന്നിവർ സംസാരിച്ചു.