മണ്ണെടുപ്പ് – പ്ലൈവുഡ് മാഫിയ: പാമ്പാക്കുടയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
പാമ്പാക്കുട: പാമ്പാക്കുടയുടെയും സമീപ പ്രദേശങ്ങളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന മണ്ണെടുപ്പ് – പ്ലൈവുഡ് മാഫിയയ്ക്കെതിരെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ആക്ഷൻ കൗൺസിൽ ചെയർമാൻ ആയി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിലിനെയും വൈസ് ചെയർമാനായി രാമമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വിൽസൺ കെ. ജോണിനെയും ജനറൽ കൺവീനർ ആയി സിപിഎം ഏരിയ കമ്മിറ്റി അംഗം എം. എൻ. കേശവനെയും തിരഞ്ഞെടുത്തു. തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പിറമാടത്തെ മണ്ണെടുപ്പ് സ്ഥലം സന്ദർശിക്കികയും അവിടെ സൂചനാ പ്രതിഷേധ യോഗം ചേരുകയും ചെയ്തു. ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ വിൽസൺ.കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിലെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതാക്കുകയും പരിസ്ഥിതി താറുമാറാക്കുകയും ചെയ്യുന്ന മണ്ണെടുപ്പും പ്ലൈവുഡ് നിർമാണവും തടയുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിരമായി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ
കടുത്ത സമരപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ഫോട്ടോ:
പാമ്പാക്കുടയുടെയും സമീപ പ്രദേശങ്ങളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന മണ്ണെടുപ്പ് – പ്ലൈവുഡ് മാഫിയയ്ക്കെതിരെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ സൂചന സമരം.