Back To Top

May 17, 2024

വൈദ്യുതി ഉപയോഗം കുറക്കാൻ ബോധവൽക്കരണവുമായി കുട്ടിപോലീസ്

 

പിറവം : കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ ബോധവൽക്കരണവുമായി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.വൈദ്യുതി ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞ വാർത്തകൾ നിരന്തരം വന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ബോധവൽക്കരണത്തിനായി കേഡറ്റുകൾ പദ്ധതി ആവിഷ്കരിച്ചത്. വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള പീക്ക് ലോഡ് സമയങ്ങളിൽ വാഷിങ് മെഷീൻ, ഫ്രിഡ്ജ്, മോട്ടോർ, ഇസ്തിരി പെട്ടി, എയർ കണ്ടീഷണർ എന്നിവ പരമാവധി ഉപയോഗം കുറയ്ക്കണം എന്നാണ് കേഡറ്റ്കളുടേ അഭ്യർത്ഥന.സ്കൂളിലെ ശാസ്ത്ര ക്ലബിൻ്റെ സഹകരണത്തോടെയാണ് വൈദ്യുതി ഉപയോഗം കുറക്കാൻ വേണ്ട നിർദേശങ്ങൾ തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ കെഎസ്ഇബി യുടെയും മറ്റു ഏജൻസികളുടെയും വൈദ്യുതി നിയന്ത്രണ ലഘു ലേഖകളിൽ നിന്നും അറിവ് നേടി സ്വയം നിയന്ത്രണം ഏർപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, പി.റ്റി.എ പ്രസിഡൻറ് രതീഷ് കലാനിലയം, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ, ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Prev Post

സുവിശേഷ യോഗം

Next Post

വൈ. എം. സി. എ. ദേശീയ പ്രസിഡന്റിന് മണീടിൽ സ്വീകരണം.     …

post-bars