ചിന്മയ സർവകലാശാലയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി.
പിറവം: ഓണക്കൂർ ചിന്മയ കല്പിത സർവകലാശാലയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു.
ഓണക്കൂറിലെ സർവകലാ ശാല കാംപസിൽ ക്ലാസുകൾ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായെങ്കിലും പൊതുഗതാഗത സംവിധാനമില്ലായിരുന്നു. സർവകലാശാല ആസ്ഥാനത്തുനടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ. ബസിൻ്റെ കന്നിയാത്ര ഫ്ലാഗ്‌ഓഫ് ചെയ്തു. സർവകലാശാല ചീഫ് കോർഡിനേറ്റിങ് ഓഫീസർ അനന്തനാരായണൻ അയ്യർ, പാമ്പാക്കുട ഗ്രാമപ്പഞ്ചാത്ത് പ്രസിഡൻ്റ് തോമസ് തടത്തിൽ, വൈസ് പ്രസിഡൻ്റ് രാധ നാരായണൻകുട്ടി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, പഞ്ചായത്ത് അംഗങ്ങൾ, പിറവം എ.റ്റി.ഒ ടി.ഷിബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പിറവം ഡിപ്പോയിൽനിന്ന് രാവിലെ ആറിന് വൈറ്റിലയ്ക്കുപോകുന്ന വണ്ടി 7.30-ന് വൈറ്റില ഹബ്ബിൽ നിന്ന് ഓണക്കൂറിലേക്ക് യാത്ര പുറപ്പെടും. ചിന്മയ സർവകലാശാലയി ലേക്ക് എറണാകുളം ഭാഗത്തു നിന്നുള്ള വിദ്യാർഥികളുടെ സൗകര്യാർഥമാണിത്. 8.40-ന് ഓണക്കൂറിലെത്തുന്ന വണ്ടി തുടർന്ന് എടയ്ക്കാട്ടുവയൽ വട്ടപ്പാറയിലേക്ക് സർവീസ് നടത്തും. വൈകീട്ടും ബസ് ഇതുവഴി വൈറ്റിലയ്ക്കു പോകുന്നതരത്തിൽ സർവീസ് ക്രമപ്പെടുത്തും
.