Back To Top

August 27, 2024

പിറവത്ത് കൃഷ്ണ സ്മൃതികൾ ഉണർത്തി ശോഭായത്ര നടന്നു.

 

പിറവം: ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ കൃഷ്ണ സ്മൃതികളുണർന്നു. ശ്രീകൃഷ്ണനായും ഗോപികയായും അണിഞ്ഞൊരുങ്ങിയെത്തിയ ബാലികാ ബാലന്മാർ ശോഭായാത്രയിൽ കൗതുക കാഴ്ച്ചയായി. ഉണ്ണിക്കണ്ണന്മാരെ എടുത്തുകൊണ്ട് ശോഭായാത്രയിൽ അണി ചേർന്ന മാതാപിതാക്കളും ശ്രദ്ധ നേടി. ബാലശ്രീകൃഷ്ണന്റെ പ്രതിക്ഷ്ഠയുള്ള പാലച്ചുവട് പെരിങ്ങാമല ശ്രീബാലകൃഷ്ണ സ്വാമി ക്ഷേത്രം, പാഴൂർ പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രം,

പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രം, പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ശോഭായാത്രയോടെ കണ്ണന്റെ പിറന്നാൾ കൊണ്ടാടി. പെരിങ്ങാമല ശ്രീബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് തിരുമനാംകുന്ന് ക്ഷേത്രത്തിൽ നിന്നായിരുന്നു ശോഭായാത്ര. പിറവം ടൗണിലെ പ്രധാനആഘോഷം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ടൗൺ ചുറ്റി പുതുശ്ശേരി തൃക്ക നരസിംഹസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. പാഴൂർ പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ദേവപ്പടി ചുറ്റി ക്ഷേത്രത്തിൽ അവസാനിച്ചു.

പാഴൂർ പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലേക്ക് കാരൂർക്കാവ് ദേവി ക്ഷേത്തിൽ നിന്നാരംഭിച്ച ശോഭായാത്രയിൽ സ്ത്രികളും കുട്ടികളുമടക്കം നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു.

പിറവം നാട്യകലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ശ്രീകൃഷ്ണ ഗോപികാനൃത്തം പരിപാടികൾക്ക് മാറ്റുകൂട്ടി

.

Prev Post

തിരഞ്ഞെടുത്തു .

Next Post

ലേഖന മത്സരത്തിൽ വിജയികൾ               …

post-bars