ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിളവെടുപ്പ് നടത്തി: സിപിഐഎം
പിറവം : കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പുമായി സഹകരിച്ച് സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ചാമക്കാലത്താഴം പാടശേഖരത്തിൽ നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വിളവെടുപ്പ് ഉദ്ഘാടനം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ നിർവഹിച്ചു. മൂന്നു പതിറ്റാണ്ടിലേറെ തരിശ് ആയിക്കിടന്ന ഒന്നര ഏക്കർ ഭൂമിയിലാണ് ബഹുജന പങ്കാളിത്തത്തോടെ സിപിഐഎം നേതൃത്വത്തിൽ ജൈവകൃഷി നടത്തിയത്. പയർ വിളവെടുപ്പിന് ശേഷം നെൽകൃഷിയാണ് പ്രദേശത്ത് ഉദ്ദേശിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ പരിപാടിയിൽ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ജോഷി, വി കെ വേണു
പി എൻ പുരുഷോത്തമൻ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, ലിജോ ജോർജ്, അരുൺ പോട്ടയിൽ,സാബു പേക്കൻ, അനിൽ പൊനോടത്ത് എന്നിവർ സംസാരിച്ചു.
ചിത്രം : ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിളവെടുപ്പ് ഉദ്ഘാടനം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ നിർവഹിക്കുന്നു.