Back To Top

April 18, 2024

കിഴക്കൻ ഗ്രാമീണ മേഖലയില്‍ ആവേശം വിതറി കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

പിറവം : കിഴക്കൻ ഗ്രാമീണ മേഖലയില്‍ ആവേശം വിതറി കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി യുടെ റോഡ് ഷോ.ഇലഞ്ഞി പഞ്ചായത്തിലെ അന്ത്യാലില്‍ നിന്നാരംഭിച്ച റോഡ് ഷോ ഇലഞ്ഞി, മുത്തലപുരം, പുതുവേലി, ചോരക്കുഴി, കൂത്താട്ടുകുളം ടൗണ്‍, വടകര, ഒലിയപ്പുറം, തിരുമാറാടി, കാക്കൂർ, അഞ്ചല്‍പ്പെട്ടി വഴി പാമ്ബാക്കുട പഞ്ചായത്തിലേക്ക് കടന്നു.

 

നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും അലങ്കരിച്ച ഓട്ടോറിക്ഷകളും റോഡ് ഷോയില്‍ അണിനിരന്നു.

 

ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാല്‍ , ബി.ഡി.ജെ.എസ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി. സത്യൻ, ബിജെപി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ. മധു, സംസ്ഥാന സമിതി അംഗം എം. ആശിഷ്, പിറവം നിയോജകമണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, ജില്ലാ കമ്മറ്റി അംഗം റോയി എബ്രഹാം, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ്,ജില്ലാ സെക്രട്ടറി രഞ്ജിത്ത് രാജപ്പൻ, ബി.ജെ.പി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ബിജുകുമാർ, പിറവം മണ്ഡലം ജനറല്‍ സെക്രട്ടറി രജി രഘു, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. വാസു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

Prev Post

കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച്‌ സ്ത്രീ മരിച്ചു.

Next Post

ട്രെയിന്‍ യാത്രയ്ക്കിടെ പാമ്ബുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവില്‍ ചിന്നക്കോവിലകംകുളം…

post-bars