കൂത്താട്ടുകുളം പാലാ റോഡ് റീ ടാറിംഗ് 17 ന് ആരംഭിക്കും.
കൂത്താട്ടുകുളം: കൂത്താട്ടുകുളം പാലാ റോഡ് റീ ടാറിംഗ് 17 ന് ആരംഭിക്കും. രാമപുരം കവല മുതല്‍ മംഗലത്തുതാഴം വരെയുള്ള ഭാഗമാണ് റീ ടാര്‍ ചെയ്യുന്നത്.ടാറിംഗ് ദിവസങ്ങളായ 17, 18 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടും.
അന്നേ ദിവസങ്ങളില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ അമ്ബലക്കുളം,മംഗലത്തുതാഴം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് കൂത്താട്ടുകുളം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു.
രാമപുരം കവല മുതല്‍ മാരുതി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ബിസി ലെയര്‍ ടാറിംഗ് നീക്കം ചെയ്ത ശേഷം പുതിയ ലയര്‍ ടാറിംഗ് നടത്തും. മാരുതി ജംഗ്ഷനില്‍ റോഡ് ഇരുന്നുപോയ ഭാഗത്ത് ആവശ്യമെങ്കില്‍ ബിഎം ലയര്‍ മാറ്റിയശേഷം പുതിയ ടാറിംഗ് ചെയ്യാൻ തീരുമാനിച്ചിരുന്നു. മാരുതി ജംഗ്ഷനിലെ റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പുതിയ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും. നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
കൂത്താട്ടുകുളം-പാലാ റോഡില്‍ നിര്‍മാണത്തിനുശേഷം ഉണ്ടായ അപാകതകള്‍ പരിഹരിക്കാനായി അനൂപ് ജേക്കബ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.