വിജയത്തിന്റെ പൊൻതിളക്കവുമായി കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ
കൂത്താട്ടുകുളം : ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിന ആഘോഷവും സംസ്ഥാന ജില്ല ഉപജില്ലാ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. പാലക്കുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൻസിപ്പൽ സിസ്റ്റർ ലിസ പുത്തൻവീട് SABS, പിടിഎ പ്രസിഡന്റ് റോയി ഫിലിപ്പ്, സ്കൂൾ ബർസാർ സിസ്റ്റർ മേരി പുത്തൻപുരയിൽ SABS , പിടിഎ വൈസ് പ്രസിഡന്റ് എ.അനൂപ്, സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ നോയൽ ജോൺ, ഹെഡ് ഗേൾ കുമാരി ഫേബാ എൽസാ കുര്യൻ എന്നിവർ പങ്കെടുത്തു.
വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടന്നു. ആർച്ചറിയിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അന്ന ബിജുവിനെ ചടങ്ങിൽ അനുമോദിച്ചു