ഖാദി ആധുനികവത്കരണത്തിൻ്റെ പാതയിലാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ
കൂത്താട്ടുകുളം : ഖാദി ആധുനികവത്കരണത്തിൻ്റെ പാതയിലാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് ആഭിമുഖ്യത്തിൽ
കൂത്താട്ടുകുളത്ത് ഖാദിഗ്രാമ സൗഭാഗ്യ ഷോറും ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി വസ്ത്രങ്ങൾ ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾ അനുസരിച്ച് ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. ഖാദി പാൻ്റ് അടുത്ത മാസം പുറത്തിറങ്ങും. കുഞ്ഞുടുപ്പുകൾ, ടോപ്പുകൾ തുടങ്ങിയവയും വിപണിയിലിറക്കുമെന്നും, ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റ് റോഡിലാണ് ഷോറും എസി പ്രവർത്തനമാരംഭിച്ചത്.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ ആദ്യവിൽപ്പന നടത്തി. മുൻ ചെയർമാൻ റോയി എബ്രാഹം ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ കെ. ചന്ദ്രശേഖരൻ, രമേഷ് ബാബു, സാജൻ തൊടുക, കമല സദാനന്ദൻ, സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ഫെബീഷ് ജോർജ്, റെജി ജോൺ, തൊമ്മച്ചൻതേക്കുംകാട്ടിൽ, എൻ.കെ.ചാക്കോച്ചൻ, എൻ.കെ. വിജയൻ, മർക്കോസ് ജോയി, കെ.കെ.ചാന്ദിനി, പി.എ. അഷിത, സെക്രട്ടറി ഡോ.കെ.എ.രതീഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് ആഭിമുഖ്യത്തിൽ ആരംഭിച്ച
കൂത്താട്ടുകുളത്ത് ഖാദിഗ്രാമ സൗഭാഗ്യ ഷോറും ഉദ്ഘാടനം ചെയ്യുന്നു.