കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, പാമ്പാക്കുട ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പെൻഷൻ ഹാളിൽ വച്ച് വനിതാദിനം സമുചിതമായി ആചരിച്ചു.
കൂത്താട്ടുകുളം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, പാമ്പാക്കുട ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പെൻഷൻ ഹാളിൽ വച്ച് വനിതാദിനം സമുചിതമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ വത്സമ്മ ജോർജ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിൻ സെക്രട്ടറി തസ്മിൻ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി.
കെ എസ് എസ് പി യു ജില്ലാ സാംസ്കാരിക വേദി കൺവീനർ സി.ടി.ഉലഹന്നാൻ, മണിമലക്കുന്ന് ഗവ.കോളേജ് അസിസ്റ്റൻറ് പ്രൊഫ.ഡോ.ബി.സുദക്ഷിണ,
പി.എൻ. സജീവൻ, കെ.പി. രതീശൻ, വി.കെ.ശശിധരൻ, പി.ആർ.മോഹൻദാസ്
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനം ആചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.