കേരള പോലീസ് നിയമബോധവത്കരണ സെമിനാർ നടത്തി.
പിറവം: കേരള പോലീസ് പുത്തൻകുരിശ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ നിയമബോധവത്കരണ സെമിനാറും റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധി യോഗവും നടത്തി. പുത്തൻകുരിശ് ഡി.വൈ. എസ്,പി വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു. റിട്ട.എസി.പി പി.കെ. ശിവൻകുട്ടി നിയമബോധവത്കരണ ക്ലാസ് നയിച്ചു. പിറവം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർ രമ വിജയൻ, റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളായ സുനിൽ കുമാർ, ജെയ്സൺ കെ.മാത്യു രാമമംഗലം, പുത്തൻകുരിശ്, കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലെ എസ്.എച്.ഒ മാർ വിവിധ റെസിഡൻസ് അസ്സോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു