Back To Top

March 7, 2024

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ മേഖലാ ദിനാചരണവും കൊടിമരം സ്ഥാപനവും തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ്സ് യൂണിയൻ

കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ

മേഖലാ ദിനാചരണവും കൊടിമരം സ്ഥാപനവും തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. കെജെയു മേഖല പ്രസിഡന്റ് വിത്സൺ വേതാനി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ബേബി കീരാന്തടം, പി.സി.ഭാസ്കരൻ, ജിജോ റ്റി. ബേബി, ടോമി കെ. തോമസ്, സിന്ധുമോൾ ജേക്കബ്, തോമസ് തെക്കുംകാട്ടിൽ, പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് എൻ.സി.വിജയകുമാർ, അംഗങ്ങളായ ലിബിൻ തോമസ്, മനു അടിമാലി, ലോട്ടസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.കെ ജെ യു കൂത്താട്ടുകുളം മേഖല സെക്രട്ടറി അപ്പു ജെ.കോട്ടയ്ക്കൽ സ്വാഗതവും കെ ജെ യു മേഖല ട്രഷറർ എൽദോ ജോൺ നന്ദിയും രേഖപ്പെടുത്തി.

 

ഫോട്ടോ : കേരള ജേർണലിസ്റ്റ്സ് യൂണിയൻ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ മേഖലാ ദിനാചരണവും കൊടിമരം സ്ഥാപനവും തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

Prev Post

മണ്ണെടുപ്പ് – പ്ലൈവുഡ് മാഫിയ: പാമ്പാക്കുടയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

Next Post

ജില്ലയിലെ മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം രാമമംഗലത്തിന്

post-bars