കേരള കോൺഗ്രസ്സ് എം. ഭവന സന്ദർശനം നടത്തി
പിറവം : കേരള കോൺഗ്രസ്സ് എം പാർട്ടിയുടെ പിറവം മണ്ഡലതല ഭവന സന്ദർശനവും , പ്രവർത്തന ഫണ്ട് ശേഖരണ പരിപാടിക്കും തുടക്കം കുറിച്ചു. .മണ്ഡലം പ്രസിഡൻ്റ് സാജു ചേന്നാട്ട് മുൻ പ്രധാന അധ്യാപകനായ ദാനിയേൽ സാറിൽ നിന്ന് പ്രവർത്തന ഫണ്ട് സ്വീകരിച്ചുകൊണ്ട് ഫണ്ട് ശേഖരണ ഉദ്‌ഘാടനം നിർവഹിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി .സുരേഷ് ചന്തേലിൽ, നിയോജക മണ്ഡലം സെക്രട്ടറി ജോസ് പാറേക്കാടൻ, മണ്ഡലം സെക്രട്ടറി സുരേഷ് പവിഴം എന്നിവർ സംബന്ധിച്ചു .
ചിത്രം : കേരള കോൺഗ്രസ്സ് എം പാർട്ടിയുടെ പിറവം മണ്ഡലതല ഭവന സന്ദർശനവും , പ്രവർത്തന ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്‌ഘാടനവും കുറിച്ചു. .മണ്ഡലം പ്രസിഡൻ്റ് സാജു ചേന്നാട്ട് നിർവഹിക്കുന്നു.