ആശമാരുടെ സമരയാത്രക്ക് ബുധനാഴ്ച പിറവത്ത് സ്വീകരണം
പിറവം : സെക്കട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരുടെ സമരത്തിന്റെ ഭാഗമായി കേരള ആശാ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപകൽ സമരയാത്രക്ക് 28 ബുധനാഴ്ച രാവിലെ 11 മണിക്ക് പിറവത്ത് സ്വീകരണം നൽകും. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്‌ഘാടനം ചെയ്യും . സ്വാഗതസംഘം ചെയർമാൻ രാജു പാണലിക്കൽ അധ്യക്ഷത വഹിക്കും. നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം മുഖ്യ പ്രഭാഷണം നടത്തും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ പ്രസംഗിക്കും.