Back To Top

April 18, 2024

ട്രെയിന്‍ യാത്രയ്ക്കിടെ പാമ്ബുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവില്‍ ചിന്നക്കോവിലകംകുളം സ്വദേശി കാര്‍ത്തിക് ആശുപത്രിവിട്ടു

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പാമ്ബുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവില്‍ ചിന്നക്കോവിലകംകുളം സ്വദേശി കാര്‍ത്തിക് ആശുപത്രിവിട്ടു.യുവാവിനെ കടിച്ചത് വിഷമില്ലാത്ത പാമ്ബാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍.

 

തിങ്കളാഴ്ച രാവിലെ പത്തിന് ഗുരുവായൂര്‍-മധുര എക്‌സ്പ്രസില്‍ പിറവം റോഡ്-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടെയാണ് സംഭവം. പാമ്ബു കടിയേറ്റ യുവാവിനെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ പരിശോധന നടത്തിയ ശേഷം കോച്ച്‌ അടയ്ക്കുകയും യാത്രക്കാരെ കോച്ചില്‍ നിന്നു മാറ്റുകയുമായിരുന്നു.

Prev Post

കിഴക്കൻ ഗ്രാമീണ മേഖലയില്‍ ആവേശം വിതറി കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

Next Post

മണീട് വെട്ടിത്തറയിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട രണ്ടുപേരെയും രക്ഷിച്ചു.

post-bars