കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും നടത്തി.
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും നെച്ചൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര മെത്രാപ്പോലീത്ത പരി. മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്തു.
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ സേവോറിയോസ് അധ്യക്ഷനായി. ഭദ്രാസന സെക്രട്ടറി ഫാദർ ജോസഫ് തോമസ്, സഭ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ . ബിജു ഉമ്മൻ, ഫാ. ജേക്കബ് കുര്യൻ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ്, വൈസ് പ്രസിഡൻ്റ് മോളി തോമസ്, വാർഡ് മെമ്പർ സി.റ്റി അനീഷ്, നെച്ചൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. അബ്രഹാം മാത്യു, ഫാ. യാക്കോബ് തോമസ്, ഫാ. മത്യു മർക്കോസ്, ഫാ. ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.