Back To Top

May 9, 2025

കളമ്പൂർ കോളങ്ങായി സെൻറ്.മൈക്കിൾ പള്ളിയിൽ വി.മിഖായേൽ മാലാഖയുടെ തിരുന്നാളിന് കൊടിയേറി

പിറവം: കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെയ്ൻ്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുന്നാളിന്

വികാരി ഫാ. ജോസഫ് കൊടിയൻ കൊടി ഉയർത്തി .ശനിയാഴ്ച രാവിലെ 7-ന് കുർബാന, തുടർന്ന് മാലാഖയുടെ വാൾ എഴുന്നള്ളിക്കൽ, വൈകീട്ട് 5.15-ന് രൂപം എഴുന്നള്ളിക്കൽ, തിരുനാൾ കുർബാനയ്ക്ക് ഫാ.ജിജി ഒലിയപ്പുറത്ത്‌ കാർമികത്വം വഹിക്കും. ഫാ. ജിറിൻ ചിറയ്ക്കമണവാളൻ വചനസന്ദേശം നൽകും. രാത്രി പ്രദക്ഷിണം . ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ.ജിന്റോ കൊടിയൻ കാർമികത്വം നൽകും. തുടർന്ന് പ്രദക്ഷിണം

 

ചിത്രം : കളമ്പൂർ കൊളങ്ങായി സെൻറ്.മൈക്കിൾ വി.മിഖായേൽ

മാലാഖയുടെ തിരുന്നാളിന് വികാരി ഫാ.ജോസഫ് കൊടിയൻ കൊടി ഉയർത്തുന്നു

.

 

Prev Post

വള്ളിക്കാവുങ്കൽ കുടുംബയോഗം

Next Post

മാമ്മലശ്ശേരി ഗവ, ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ വിഷയങ്ങൾക്കും എ…

post-bars