കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എത്തിച്ച് വായനക്കുറിപ്പ് ശേഖരിച്ച് വായന സജീവമാക്കും
തിരുമാറാടി : കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി
കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ
കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എത്തിച്ച് വായനക്കുറിപ്പ് ശേഖരിച്ച് വായന സജീവമാക്കും. ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കാക്കൂർ വെള്ളേലി ചെക്ക്ഡാമിലെ കളിക്കളത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം വായനശാല പ്രസിഡൻ്റ് അനീഷ് ആച്ചിക്കൽ നിർവ്വഹിച്ചു. സെക്രട്ടറി വി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. എം.എൻ.മനോജ് കുമാർ ,എൽദോ ജോൺ , ലൈബ്രറിയൻ ജെൻസി ജോസ്, തോഷ് തോമസ് , അദ്വൈത് ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കാക്കൂർ ഗ്രാമീണ വായനശാല.
കളിയിടങ്ങളിലെ വായന കൂട്ടം പരിപാടി വായനശാല പ്രസിഡൻ്റ് അനീഷ് ആച്ചിക്കൽ ഉദ്ഘാടനം ചെയ്യുന്നു.