കാക്കൂർ സഹകരണ ബാങ്കിൻ്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ കാസ്കോയുടെ മലബാർ ടപ്പിയോക്ക ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു
തിരുമാറാടി : കാക്കൂർ സഹകരണ ബാങ്കിൻ്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ
കാസ്കോയുടെ മലബാർ ടപ്പിയോക്ക
ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. കുഴിക്കാട്ടുകുന്നിലെ ഫക്ടറിയിൽ നിന്നും 25 ടൺ കപ്പയുടെ ആദ്യ കണ്ടയിനർ പുറപ്പെട്ടു. ഫ്രീസറിൽ നിന്നും പുറത്തെടുത്താൽ ഏതാനും സമയം കൊണ്ട് പച്ചക്കപ്പയായി മാറുന്ന തരത്തിലാണ് സംസ്കരണം. പ്രദേശത്തെ കർഷകരിൽ നിന്നും സംഭരിച്ച കപ്പ തൊലി കളഞ്ഞ് മുറിച്ച് നടുവിടെ നാര് നിക്കി മെനസ് 40 ഡിഗ്രിയിൽ ഫ്രീസ് ചെയ്ത് പാക്കറ്റാക്കും. കമ്പനിയിലെ സംസ്കരണം മുതൽ റീറ്റെയിൽ ഔട്ട് ലെറ്റിലെ വിതരണം വരെ ഫ്രീസറിൽ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കുന്ന ഉൽപ്പന്നമാണ് ദുബായ് തുറമുഖം ഗൾഫ് രാജ്യങ്ങളിലെത്തുക. കൂത്താട്ടുകുളത്തെ ടിനാഷേ കമ്പനിയുമായി സഹകരിച്ചാണ് കയറ്റുമതി.
ഇത്തവണ കർഷകരിൽ നിന്നും 60 ടൺ കപ്പയാണ് കാസ്കോ സംഭരിച്ചത്.
സംസ്ഥാനത്തെ മുന്ന് സഹകരണ സംഘങ്ങൾക്കുകീഴിൽ ഉൽപ്പാദിപ്പിച്ച 12 ടൺ മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾ ചൊവ്വാഴ്ച വല്ലാർപാടത്തു നിന്നും അമേരിക്കയിലേക്ക് അയച്ചിരുന്നു. കാക്കൂർ ബാങ്കിൻ്റെ കാസ്കോ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി,വാരപ്പെട്ടി സഹകരണ സംഘത്തിൻ്റെ മസാല മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, തങ്കമണി സഹകരണ സംഘത്തിന്റെ തേയില പ്പൊടി, എന്നിവയാണ് അയച്ചത്.
മുൻ എംഎൽഎ എം ജെ ജേക്കബ്,
ബാങ്ക് പ്രസിഡൻ്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ് എന്നിവർ ചേർന്ന് കണ്ടയ്നർ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, എം ജി രാമചന്ദ്രൻ,വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ,സനൽ ചന്ദ്രൻ ,ജോൺസൺ വർഗീസ്, സൈബു മടക്കാലി, സി.ടി.ശശി, കെ.കെ.രാജ്കുമാർ, ബെയിൽ ചന്ദ്രൻ, ബാങ്ക് സെക്രട്ടറി പ്രദീപ് കൃഷ്ണൻ, കൃഷി ഓഫീസർ ടി.കെ.ജിജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കാക്കൂർ സഹകരണ ബാങ്കിൻ്റെ
കാസ്കോ മലബാർ ടപ്പിയോക്കയുമായുള്ള കണ്ടയ്നർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.