കെ.എസ്. എസ്. പി എ വനിത ഫോറം വനിത ദിനം ആചരിച്ചു
പിറവം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം വനിത ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് വനിതാ ദിനാചരണം നടത്തി . പ്രസിഡൻ്റ് ലൗലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു മഹിള കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡൻ്റ് ഷീല ബാബു വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു. വനിത ഫോറം ജില്ല സെക്രട്ടറി ജീവൽശ്രി പി പിള്ള മുഖ്യ പ്രഭാഷണം നടത്തി. മുൻ പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ജിൻസി രാജു മുതിർന്ന അംഗങ്ങളെ ആദരിച്ചു . ജോർജ് പി എബ്രാഹം ,തോമസ് മല്ലിപ്പുറം , വി ജെ ജോസഫ് ,
ബബിത ശ്രീജി , ബേബി തോമസ് , ഇ സി ജോർജ് , കെ വി സണ്ണി, എം എ ജേക്കബ് , സി വി മോഹനൻ, കെ തോമസ് രാജൻ,വി എ ചിന്നമ്മ, എം എലിയാമ്മ. ,ചിന്നമ്മ സി പി , മൈഫി രാജു എന്നിവർ പ്രസംഗിച്ചു.