Back To Top

July 1, 2024

ജൂലൈ ഒന്ന് പെൻഷൻ ദിനം ആചരിച്ചു.

 

പിറവം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം സബ് ട്രഷറിയ്ക്കു മുന്നിൽ ജൂലായ് 1 പെൻഷൻ ദിനാചരണമായി ആചരിച്ചു.

പെൻഷൻ പരിഷ്ക്കരണനടപടികൾഉടൻ ആരംഭിക്കുക. 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, പരിഷ്ക്കരിച്ച പെൻഷൻ കുടിശിഖ ഉടൻ വിതരണം ചെയ്യുക. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക

മെഡി സിപ്പ് അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പിറവം യൂണിറ്റ് പ്രസിഡന്റ് വി.വി.സത്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്തു. എം.എ. ജേക്കബ്ബ്, പി ജെ മത്തായി, സി.വി മോഹനൻ , വി.ജെ ജോസഫ് ,എം വി വർഗീസ്, കെ.വി സണ്ണി, കെ.കെ. മത്തായി യു.എസ്.ബാബു പ്രദീപ് എബ്രാഹം, ഏലിയാമ്മ ടീച്ചർ , ചിന്നമ്മ, വി.പി ബേബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Prev Post

വനിതാ സഹകരണ സംഘം വാർഷിക പൊതു യോഗം നടത്തി.

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ഡോക്ടേഴ്സ് ദിനമാചരിച്ചു.     

post-bars