വർഗീയ ശക്തികളെ അകറ്റി നിർത്തുന്നത് ഇടതുപക്ഷം – ജോസ് കെ മാണി എം. പി
പിറവം :വർഗീയ ശക്തികളെ അകറ്റി നിർത്തി കേരളത്തിൽ കോട്ട കെട്ടുന്നത് ഇടതുപക്ഷമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പിറവം നഗരസഭ നല പ്രചരണ റാലിയും യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിമൽ ചന്ദ്രൻ അധ്യക്ഷനായി. നേതാക്കളായ കെ എൻ ഗോപി ,കെ പി സലിം ,രാജു തെക്കൻ, സോജൻ ജോർജ്, ജൂലിസാബു, കെ ആർ നാരായണൻ നമ്പൂതിരി ,സി കെ പ്രകാശ്, സോമൻ വല്ലയിൽ, കെ സി തങ്കച്ചൻ, സുരേഷ് ചന്തേലിൽ സാജു ചേന്നാട്ട് തുടങ്ങിയവർ സംസാരിച്ചു
.