ടോക് എച്ച് എൻജിനീയറിങ് കോളേജിൽ അന്തർ ദേശീയ സമ്മേളനം
പിറവം : ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ ‘ഇന്നോവേഷൻസ് ഇൻ ബയോ ഇൻസ്പയർഡ് കംപ്യൂട്ടിംഗ് ആന്റ് അപ്ലിക്കേഷൻ’ എന്ന വിഷയത്തിൽ 14-ാമത് അന്താരാഷ്ട്ര സമ്മേളനവും ‘ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജീസ്’ എന്ന വിഷയത്തിൽ 13-ാമത് ലോക കോൺഗ്രസും സംഘടിപ്പിച്ചു. സെർബിയയിലെ സിംഗിഡുനം യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടർ സയൻസ് & മാത്തമാറ്റിക്സ് വിഭാഗം പ്രൊഫസറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്ടിന്റെ തലവനുമായ ഡോ. മിലൻ തുബ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മെഷീൻ ഇന്റലിജൻസ് റിസർച്ച് ലാബ്സ് (യുഎസ്എ), ബെന്നറ്റ് യൂണിവേഴ്സിറ്റി (നോയിഡ), കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടന്ന സമ്മേളനം ആഗോള വിദഗ്ധരുടെയും ഗവേഷകരുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.
‘ഇന്റർനാഷണൽ ജോയിന്റ് കോൺഫറൻസ്’ 2023 ന്റെ ഭാഗമായി നടത്തിയ സമ്മേളനം കൊച്ചിയിലും, ഒപ്പം മറ്റ് വേദികളായ ഓൾട്ടൻ, സ്വിറ്റ്സർലൻഡ്, പോർട്ടോ, പോർച്ചുഗൽ, കൗനാസ്, ലിത്വാനിയ, ഡൽഹി, ഇന്ത്യ എന്നിവിടങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും ഒത്തുചേരാനും ആശയങ്ങൾ കൈമാറാനും ബയോ പ്രചോദിത കമ്പ്യൂട്ടിംഗ് ഗവേഷണ മേഖലയിലെ ഏറ്റവും പുതിയ പുരോഗതികളും ശാസ്ത്രീയ കണ്ടെത്തലുകളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായിരുന്നു ഈ സമ്മേളനം. ടോക് എച്ച് പബ്ലിക് സ്‌കൂൾ സൊസൈറ്റി പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ടോക് എച്ച് മാനേജർ കുര്യൻ തോമസ്, ഡയറക്ടർ സി എസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. പ്രീതി തെക്കെത്ത്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ശ്രീല ശ്രീധർ, കോൺഫറൻസ് കോർഡിനേറ്റർ ഡോ. സൈറ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് പ്രൊഫ മിലൻ ട്യൂബയുടെ പ്ലീന