Back To Top

June 29, 2024

നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു

കൂത്താട്ടുകുളം : നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. ടൗണിലെ വാഹനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

 

ലൈറ്റുകൾ പ്രവർത്തനക്ഷമം ആക്കുന്നതിന്റെ ഭാഗമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐറിസ് കമ്പനിയുടെ ടെക്നിക്കൽ ടീം എത്തി നിലവിലെ ട്രാഫിക് സിഗ്നൽ

കൺട്രോൾ യൂണിറ്റ് ഉൾപ്പെടെയുള്ള

ഉപകരണങ്ങൾ പരിശോധിച്ചു.

 

പരിശോധനയിൽ പല ലൈറ്റുകളും കേടുവന്നതായി കണ്ടെത്തി. പൂർണ്ണമായും സൗരോർജത്തെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന ലൈറ്റ് കെഎസ്ഇബി ലൈനിലേക്ക് മാറ്റിയ ശേഷമാണ് പരിശോധനകൾ നടന്നത്. ഇത്തരത്തിലുള്ള പരിശോധനയിലൂടെ ലൈറ്റുകളുടെ ക്ഷമത കൂടുതലായി മനസ്സിലാക്കാൻ കഴിയും എന്നാണ് ടെക്നിക്കിൽ ടീം പറയുന്നത്.

 

നിലവിലെ ട്രാഫിക് ലൈറ്റുകൾക്ക് പുറമെ ഇടറോഡുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കാണും വിധം കൂടുതൽ ലൈറ്റുകൾ ഇവിടെ സ്ഥാപിക്കും. ഇതോടൊപ്പം തന്നെ മാർക്കറ്റ് റോഡും എം സി റോഡും ചേരുന്ന ഭാഗത്തെ താൽക്കാലിക ബസ് സ്റ്റോപ്പ് ഇവിടെ നിന്നും നീക്കം ചെയ്യും.

 

 

കൂത്താട്ടുകുളം നഗരത്തിലൂടെ കടന്നുപോകുന്ന എം സി റോഡ് നവീകരണത്തോട് അനുബന്ധിച്ചാണ്

സെൻട്രൽ കവലയിൽ അന്ന് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ടൗണിൽ ബ്ലോക്ക് വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഏതാനും മാസങ്ങൾക്ക് ശേഷം ലൈറ്റുകൾ ഓഫ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് പലപ്പോഴും ട്രാഫിക് ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക ഇടപെടലിനെ തുടർന്ന് വീണ്ടും ലൈറ്റുകൾ എന്നെന്നേക്കുമായി

വിശ്രമത്തിൽ ആവുകയായിരുന്നു.

ഇതോടെ ടൗണിനുള്ളിൽ വാഹന അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു.

വാഹന യാത്രക്കാർക്ക് കാൽനടയാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉള്ളത്.

 

ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമാകുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.

ട്രാഫിക് സിഗ്നൽ പൂർണ്ണക്ഷമതയിൽ എത്തും വരെ ബ്ലിങ്കർ സിസ്റ്റത്തിൽ ലൈറ്റുകൾ മുന്നറിയിപ്പ് നൽകും.

 

 

പോലീസിന്റെയും നഗരസഭ അധികൃതരുടെയും മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ലൈറ്റുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാൻ കഴിയും എന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.മീഡിയ കഫല ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ അധികൃതർ. ടൗണിലെ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം പൂർണ്ണ സജ്ജമായതിനു ശേഷം വേണ്ട ക്രമീകരണങ്ങൾ നഗരസഭയുടെ ഭാഗത്തുനിന്നും നടത്തും.

 

ഫോട്ടോ : കൂത്താട്ടുകുളം സെൻട്രൽ കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനർ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി

നഗരസഭ അധികൃതരും പോലീസും പരിശോധനകൾ നടത്തുന്നു.

Prev Post

ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാട വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി.

Next Post

മണീട് ഗ്രാമപഞ്ചായത്തിൽ വയോ രക്ഷ, മാതൃവന്ദനം പദ്ധതികളുടെ ഉദ്‌ഘാടനം നടത്തി.

post-bars