അന്യായമായ കോടതി ഫീസ് വർദ്ധനവിൽ പ്രധിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോലഞ്ചേരി യൂണിറ്റ് കോലഞ്ചേരി കോടതിക്ക് മുന്നിൽ പ്രധിഷേധം രേഖപ്പെടുത്തി
കോലഞ്ചേരി : അന്യായമായ കോടതി ഫീസ് വർദ്ധനവിൽ പ്രധിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോലഞ്ചേരി യൂണിറ്റ് കോലഞ്ചേരി കോടതിക്ക് മുന്നിൽ പ്രധിഷേധം രേഖപ്പെടുത്തി. അഡ്വ. മാത്യു എൻ. എബ്രഹാം പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ് സജോ സക്കറിയ ആൻഡ്രൂസ് അദ്ധ്യകത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ അഡ്വ. വി.കെ. ജോയി, അഡ്വ: കെ.എ.ബെന്നി, അഡ്വ:പി.ജി. സുഭാഷ്, അഡ്വ: കെ.സി.ജിനീബ്, അഡ്വ:സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.