നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് – കർഷക കോൺഗ്രസ് ധർണ്ണ സമരം നടത്തി.
പിറവം : കർഷക കോൺഗ്രസ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവിലും, കർഷക അവഗണനയ്ക്കും എതിരെ പിറവം “സപ്ലൈകോ സബർബൻ ” മാളിനു മുന്നിൽ ധർണ്ണ സമരം നടത്തി. കർഷക കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ജെ. മാത്യു കുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണസമരം കർഷക കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ വേണ്ട നടപടികൾ കേരള സർക്കാർ സ്വീകരിയ്കണം എന്നും കർഷക അവഗണന അവസാനിപ്പിയ്കണം എന്നും സബ്സിഡി സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്ത് വിലവർദ്ധനവിൽ നിന്നും ജനങ്ങളെ സഹായിക്കണമെന്നും,കർഷകരുടെ നെല്ല് സംഭരണം ശക്തിപ്പെടുത്തി യഥാസമയം നെല്ലിൻ്റെ വില കർഷകന് നൽകുവാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പിറവം യു.ഡി.എഫ് ചെയർമാൻ ഷാജു ഇലഞ്ഞി മറ്റം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് ജോൺ, ജില്ലാ ട്രഷറർ ജോയി പോൾ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. രാജീവ്, മണ്ഡലം , ബ്ലോക്ക് ഭാരവാഹികൾ പ്രസംഗിച്ചു.