ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂണിയർ കോളേജിൽ ഗ്രാഡ്യുവേഷൻ സെറിമണി നടത്തി.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂണിയർ കോളേജിലെ ഗ്രാഡ്യുവേഷൻ സെറിമണി വിദ്യാഭ്യാസ വിചക്ഷണനും ദേവമാതാ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വകുപ്പ് അധ്യക്ഷനുമായ ജെയ്‌സൺ പി.ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. സെൽവി സേവ്യർ, മാത്യു പീറ്റർ, സജീവ് പി കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗൗണണിഞ്ഞ് വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പമെത്തി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.