വിശപ്പ് രഹിത പിറവം – കനിവ് , നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു
പിറവം : വിശപ്പ് രഹിത പിറവം- കനിവ് , നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി കടവ് റോഡിന് സമീപമുള്ള തച്ചിലുകണ്ടത്തിൽ കെട്ടിടത്തിൽ സ്നേഹവീട് ചെയർമാൻ ഡാർവിൻ പിറവം ഉദ്‌ഘാടനം ചെയ്തു. നിറവ് ഫൌണ്ടേഷൻ ചെയർമാൻ വർഗീസ് തച്ചിലുകണ്ടം അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും ആവശ്യക്കാർക്ക് ഭക്ഷണവും , വെളളവും, ഇരുന്ന് കഴിക്കുവാനുള്ള അടിസ്ഥാന സൗകര്യവും ഒരുക്കുമെന്ന് വർഗ്ഗീസ് തച്ചലുകണ്ടം പറഞ്ഞു. യോഗത്തിൽ മഹേഷ് പാഴൂർ, ശ്രീജിത്ത് പിറവം, സാബു എന്നിവർ സംബന്ധിച്ചു .
ചിത്രം : വിശപ്പ് രഹിത പിറവം- സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം സ്നേഹവീട് ചെയർമാൻ ഡാർവിൻ പിറവം നിർവഹിക്കുന്നു.