ആശുപത്രി ജീവനക്കാരി ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ് മരിച്ചു
പിറവം: ജോലിക്ക് പോകുന്നതിനിടെ ആശുപത്രി ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു.മാമ്മലശ്ശേരി ചെറുകാത്തിൽ
സി. പി. കുഞ്ഞുമോളാണ് (60) മരിച്ചത്. തിങ്കൾ രാവിലെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിന് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ബസ് സ്റ്റോപ്പിനടുത്തു വച്ച് റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്കാകാരം നടത്തി.ഭർത്താവ് പരേതനായ ബാബു മക്കൾ. രതി കുമാർ, രതീഷ് മരുമക്കൾ ഷിൽട്ടി, സാന്ദ്ര.